എമിറാത്തി കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി ആരംഭിച്ച് ദുബായ്. ‘ദുബായ് ഫാംസ്’ എന്ന പേരിലാണ് പദ്ധതി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഡെവലപ്മെൻ്റ് ആൻ്റ് സിറ്റിസൺസ് അഫയേഴ്സ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
സ്വന്തമായി കാർഷിക പദ്ധതികൾ നടപ്പാക്കുന്ന കർഷകർക്ക് പിന്തുണയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം. എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഉൽപാദനക്ഷമതയുള്ള ഇമാറാത്തി കർഷകരെ പിന്തുണക്കുന്നതിനാണ് ‘ദുബൈ ഫാം’ പദ്ധതി.
മുന്തിയ ഇനം വിളകൾക്കായി മികച്ച വിതരണക്കാരുമായി കരാറിലേർപ്പെടുക, പ്രാദേശിക വിപണി ആവശ്യങ്ങൾ നിവർത്തിക്കാനായി കർഷകർക്ക് മാർഗനിർദേശം നൽകുക, കീടനാശിനി സേവനങ്ങൾ ലഭ്യമാക്കുക, ലാബ് പരിശോധനകൾക്കാവശ്യമായ സഹായങ്ങൾ നൽകുക, സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുന്ന സമഗ്രപദ്ധതിക്കാണ് ഇതിലൂടെ രൂപം നൽകിയിരിക്കുന്നത്. ദുബായ് സോഷ്യൽ അജണ്ട 33 ൻ്റെ ഭാഗമായാണ് ‘ദുബായ് ഫാംസ്’. ദുബായിലെ പ്രാദേശിക കൃഷിയുടെ പ്രാധാന്യവും അത് വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.
We launched today the 'Dubai Farms' initiative, a strategic endeavor to bolster our agricultural sector in the Emirate of Dubai. This comprehensive program, run by Dubai Municipality, marks a significant milestone in our commitment to advancing sustainable agriculture. It is a… pic.twitter.com/tCtEq5FvOH
— Hamdan bin Mohammed (@HamdanMohammed) March 4, 2024