ഷാർജയിലെ നോയ്‌സ് റഡാറുകളിൽ കഴിഞ്ഞ വർഷം കുടങ്ങിയത് 628 വാഹനങ്ങൾ

Date:

Share post:

അമിത ശബ്ദമുണ്ടാക്കിയതിന് ഷാർജ പോലീസിൻ്റെ നോയ്‌സ് റഡാറിൽ കഴിഞ്ഞ വർഷം കുടുങ്ങിയത് 628 വാഹനങ്ങൾ. ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള സൗണ്ട് മീറ്റർ അടങ്ങിയതാണ് നോയ്‌സ് റഡാർ സംവിധാനം. ഒരു വാഹനത്തിൻ്റെ ശബ്ദം നിലവിലെ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ, ക്യാമറ ലൈസൻസ് പ്ലേറ്റ് പിടിച്ചെടുക്കുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്യാം.

ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, 95 ഡെസിബെല്ലിൽ കൂടുതലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. ആറ് മാസം വരെ വാഹനം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. പാർപ്പിട ശല്യം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു.

ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ക്യാപ്റ്റൻ സൗദ് അൽ ഷൈബ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...