കേരളീയരുടെ ദേശീയോത്സവത്തിന് മലയാളത്തില്‍ ആശംസകൾ നേര്‍ന്ന് രാ
രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും ഓണാശംസ.
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഓണത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുമെന്നും ദ്രൗപതി മുര്‍മ്മു കൂട്ടിച്ചേര്‍ത്തു. ഏവർക്കും സമാധാനവും സമൃദ്ധിയും ആശംസിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ ട്വീറ്റ് .
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഓണാശംസകൾ നേര്ന്നുകോണ്ടാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. പ്രകൃതിയുടെ മാതൃത്വം വ്യക്തമാക്കുന്ന ഉത്സവമാണ് ഓണമെന്ന് മോദി സൂചിപ്പിച്ചു. കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും മോദി ഓര്‍മ്മിച്ചു. ഓണം ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.