യുഎഇ ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മന്ത്രാലയം റമദാൻ മാസത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. ഇസ്ലാമിക വിശുദ്ധ മാസത്തിൽ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് MoHRE അറിയിച്ചു.
എമിറേറ്റ്സിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ജോലി ചെയ്യുന്നു, റമദാനിൽ ഇത് ദിവസേന രണ്ട് മണിക്കൂർ കുറയ്ക്കും. അധികമായി എടുക്കുന്ന ജോലി ഓവർടൈം ട്യൂട്ടിയായി കണക്കാക്കി കമ്പനികൾ തൊഴിലാളികൾക്ക് അധിക വേതനം നൽകേണ്ടിവരും. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസരിച്ച് കമ്പനികൾക്ക് റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽനിന്ന ഫ്ലെക്സിബിൾ, റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാവുന്നതുമാണ്.
ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ അനുസരിച്ച്, റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും.