സീറ്റ് ബെൽറ്റ് ഇട്ടില്ല: കഴിഞ്ഞ വർഷം 1,46,201 ഡ്രൈവർമാരിൽ നിന്ന് ഷാർജ പോലീസ് പിഴ ചുമത്തി

Date:

Share post:

2023ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,46,201 ഡ്രൈവർമാരിൽ നിന്ന് ഷാർജ പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്ട്. ​ഗൾഫ് ന്യൂസാണ് ഒരു മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്ന് യാത്രക്കാരെ ഒരുപരിധിവരെയെങ്കിലും സുരക്ഷിതമാക്കുന്ന സീറ്റ് ബെൽറ്റിന്റെ പ്രാധാന്യത്തെപ്പറ്റി ഫോഴ്‌സിൻ്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി വിശദീകരിച്ചു.

“സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് പിന്നാലെ എമിറേറ്റിലുടനീളം വിവിധ രാജ്യക്കാരും പ്രായക്കാരുമായവർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായെന്നും ” അദ്ദേഹം പറഞ്ഞു. “സീറ്റ് ബെൽറ്റ് ധരിക്കുന്നത് പ്രധാനമാണെന്നും, അത് അപകടത്തിൽ നിന്ന് 70 ശതമാനം പരിക്കുകൾ കുറയ്ക്കുന്നുവെന്നും,” കേണൽ അൽ നഖ്ബി പറഞ്ഞു.

അതേസമയം സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഷാർജ പോലീസിൻ്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം നിരവധി കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവറെയും മുൻ സീറ്റിലിരുന്ന യാത്രക്കാരനെയും പിടികൂടാൻ ഷാർജയിലെ സ്പീഡ് റഡാറുകളും ക്യാമറ ഉപകരണങ്ങളും സജീവമാക്കിയതായി ഷാർജ പോലീസ് പറഞ്ഞു.
ഫെഡറൽ ട്രാഫിക് നിയമം നമ്പർ 178, ആർട്ടിക്കിൾ 51 ലെ ഭേദഗതികൾ അനുസരിച്ച്, കാറിലുള്ള ഓരോ വ്യക്തിയും സീറ്റ് ബെൽറ്റ് ധരിക്കണം. “വാഹനത്തിലുള്ള ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ, ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും അടയ്‌ക്കേണ്ടി വരും,”

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...