‘കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ നേരിട്ടത് ശകാരം, അന്ന് കണ്ണീരോടെ മടങ്ങി’; ദുരനുഭവം പങ്കുവെച്ച് നവ്യ നായർ

Date:

Share post:

മലയാളം സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും അഭിനയരം​ഗത്തേയ്ക്കെത്തിയ താരത്തിന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിട്ട ഒരു ദുരനുഭവം അരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. കുടുംബത്തിൽ തന്നെയുള്ള ഒരു കുഞ്ഞിനെ താലോലിക്കാൻ ശ്രമിച്ചപ്പോൾ കേൾക്കേണ്ടിവന്ന വേദനാജനകമായ വാക്കുകളേക്കുറിച്ചാണ് നവ്യ മനസുതുറന്ന് സംസാരിച്ചത്.

വളരെ കാലത്തിന് ശേഷം പരിചയം പോലുമില്ലാത്ത ഒരു കുഞ്ഞിനെ ലാളിക്കാൻ കിട്ടിയ നിമിഷത്തേക്കുറിച്ച് സംസാരിച്ചപ്പോഴാണ് നവ്യ പഴയ കാലത്തുണ്ടായ അനുഭവം ഓർത്തെടുത്തത്. കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിച്ചപ്പോൾ കുഞ്ഞിന്റെ അമ്മയിൽ നിന്നും നേരിടേണ്ടി വന്നത് വളരെ മോശം പ്രതികരണമായിരുന്നുവെന്നും അന്ന് കണ്ണീരോടെ മടങ്ങിയ താൻ പിന്നീട് മറ്റ് കുഞ്ഞുങ്ങളെ ഓമനിക്കുന്ന ശീലം ഉപേക്ഷിച്ചുവെന്നുമാണ് നവ്യ പറഞ്ഞത്. ഒരു പെൺകുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തുവളർന്നതുകൊണ്ട് അവളുടെ വർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു. പോരുന്ന നേരം അവൾക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാൻ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്ന് കുട്ടിയോട് ചോദിച്ച് ശകാരിച്ചു.

ഒരു നിമിഷം ഞാൻ സ്‌തബ്‌ദയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എൻ്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കൂഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു. താജ്‌മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആൻ്റി മറന്നു, കാണുകയാണെങ്കിൽ കമന്റ് ബോക്സിൽ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ” എന്നാണ് നവ്യ നായർ കുറിച്ചത്.

പിന്നീട് കുഞ്ഞിൻ്റെ പേര് കിട്ടി എന്നും അമാൽ ഇനാരാ എന്നാണെന്നും നവ്യ കുറിച്ചു. നവ്യ കുഞ്ഞിനെ ലാളിക്കുന്ന വീഡിയോയും കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....