‘തങ്കമണി തിയറ്ററുകളിലേക്ക് ‘, യഥാർത്ഥ സംഭവം ഇനി ബിഗ് സ്ക്രീനിൽ 

Date:

Share post:

റിലീസിനൊരുങ്ങി ദിലീപ്-രതീഷ് രഘുനന്ദൻ ചിത്രം ‘തങ്കമണി’. വർഷങ്ങള്‍ക്കു മുമ്പ് ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് ഉണ്ടായ നടുക്കുന്ന സംഭവത്തിന്‍റെ ദൃശ്യാവിഷ്‍കാരമാണ് ചിത്രം. മാർച്ച് 7ന് നാടിനെ നടുക്കിയ സംഭവം തിയ്യറ്ററുകളിൽ എത്തും. ദിലീപിന്‍റെ 148-ാം ചിത്രമാണ് ‘തങ്കമണി’. ചിത്രത്തിൽ ഇതുവരെ കാണാത്ത രണ്ട് കാലഘട്ടങ്ങളിലുള്ള ലുക്കിലാണ് താരം എത്തുന്നത്.

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് സിനിമ പറയുന്നത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ മലയാള ചിത്രം ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എൺപതുകളിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പൊലീസ് നരനായാട്ടിന്‍റെ ഓർമകള്‍ കേരള ചരിത്രത്തിലെ നടുക്കുന്ന ഒരേടാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ മലയാളത്തിലേയും, തമിഴിലേയും വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...