ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. തൂത്തുകുടിയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഫെറി ഫ്ലാഗ് ഓഫ് ചെയ്തത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായാണ് പുതിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി കൊച്ചിൻ ഷിപ്‌യാര്‍ഡ് നിർമിച്ചിരിക്കുന്നത്.
50 പേർക്ക് യാത്ര ചെയ്യാവുന്ന ഫെറി ഉടനെ തന്നെ ഉത്തർപ്രദേശ് സർക്കാരിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ വാരണാസിയിലായിരിക്കും ഹൈഡ്രജന്‍ ഫെറി സർവീസ് ആരംഭിക്കുക.