ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അന്താരാഷട്ര റെക്കോര്‍ഡ്. ഏറ്റവും അധികം ക്രിക്കറ്റ് മത്സരങ്ങൾ നടന്ന വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. കഴിഞ്ഞ ശനിയാഴ്ച നടന്ന ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ഷാര്‍ജയുടെ നേട്ടം.
ഷാര്‍ജയില്‍ 281 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. രണ്ടാം സ്ഥാനത്തുളള ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 280 മത്സരങ്ങൾ നടന്നിട്ടുണ്ട്. 279 മത്സരങ്ങളുമായി ഓസ്ട്രേലിയയിലെ തന്നെ മെല്‍ബണ്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം 244 ഏകദിനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. 9 ടെസ്റ്റുകളും 28 അന്തരാഷ്ട്ര ട്വന്‍റ് -20 മത്സരങ്ങളും ഇതേ വേദിയില്‍ നടന്നു. ഷാര്‍ജയ്ക്ക് ഈ നേട്ടം നേരത്തേ ലഭ്യമായിരുന്നെങ്കിലും കോവിഡ് കാലത്ത് ഓസീസ് ഗ്രൗണ്ടുകൾ മുന്നിലെത്തുകയായിരുന്നു.
1982 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ആരാധരകരുടെ പ്രയപ്പെട്ട ഇടമാണ്. സച്ചില്‍ തെണ്ടുല്‍ക്കറുടെ മാസ്മരിക ഇന്നിംഗ്സുകൾക്ക് സാക്ഷ്യം വഹിച്ച വേദിയെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകരും ഷാര്‍ജ ഭാഗ്യ വേദിയായി കരുതുന്നു, 17,000 കാണികൾക്ക് സ്റ്റേഡിയത്തില്‍ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ നടക്കുന്ന ഷാര്‍ജ ക്രിക്കറ്റ് കപ്പ് പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഒന്നാണ്.