പുണ്യ റമദാനിന് മുന്നോടിയായി മധുരമൂറം ഈത്തപ്പഴങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൂഖ് വാഖിഫിലേക്ക് സ്വാഗതം. ഇവിടെ അന്താരാഷ്ട്ര ഈത്തപ്പഴ മേളക്ക് തുടക്കമായിരിക്കുകയാണ്. ഞായറാഴ്ച തുടങ്ങിയ മേള മാർച്ച് അഞ്ചു വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ 12 വരെയും, വൈകുന്നേരം 3.30 മുതൽ രാത്രി പത്തു മണി വരെയുമാണ് പ്രദർശനവും വിൽപനയും നടക്കുക.
പ്രാദേശിക ഫാമുകളിൽ നിന്നും ഒപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള കർഷകരും ഒന്നിക്കുന്ന വലിയ മേളയ്ക്കാണ് സൂഖ് സാക്ഷ്യം വഹിക്കുന്നത്. 2019ന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര ഈത്തപ്പഴ മേളക്ക് സൂഖ് വേദിയാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈത്തപ്പഴങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയും പ്രദർശനത്തിൽ ലഭ്യമാകും.