ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയങ്കറിന്‍റെ മൂന്ന് ദിവസം നീണ്ട യുഎഇ സന്ദര്‍ശനത്തിന് സമാപനം. വ്യാവസായ പ്രതിരോധ നയതന്ത്ര മേഖലയില്‍ ഇരുരാജ്യങ്ങലും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് തുടക്കമിട്ടാണ് എസ് ജയശങ്കറിന്‍റെ മടക്കം.
വിവിധ തലങ്ങളിലെ കൂടിക്കാഴ്ചകൾക്ക് ശേഷം ജയശങ്കര്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ചും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ കത്ത് ജയശങ്കര്‍ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കൈമാറി. സെപ കരാര്‍ ഉൾപ്പടെ വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും പരസ്പരം ആശംസകൾ കൈമാറി.
ഇതിനിടെ സാസ്കാരിക സഹകരണം ശക്തമാക്കാനും പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി അപൂര്‍വ്വയിനും പക്ഷികളെ സംരക്ഷിക്കുന്നത് സംബന്ധിച്ചും രണ്ട് കരാറുകൾ ഇന്ത്യും യുഎഇയും തമ്മില്‍ ഒപ്പിട്ടു.യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ–ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ മൂന്നാം സമ്മേളനത്തിലും പങ്കെടുത്ത ശേഷമാണ് ഇന്ത്യൻ മന്ത്രി എസ്. ജയശങ്കറിന്‍റെ മടക്കം