ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞിന്റെ നിറം വര്‍ദ്ധിക്കുമോ! ഇതിന്റെ പിന്നിലെ യാഥാർത്ഥ്യമെന്ത്?

Date:

Share post:

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനം ഏതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. മികച്ച ഔഷധഗുണമുള്ള കുങ്കുമപ്പൂവ് തന്നെയാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യമാണ് ഇതിനെ ഔഷധഗുണമുള്ളതാക്കി മാറ്റുന്നത്. കുങ്കുമപ്പൂവിനെക്കുറിച്ച് എല്ലാവരും പറയുന്ന ഒരു കാര്യമാണ്, ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് കുഞ്ഞിന് നിറം വയ്ക്കാൻ ഉപകരിക്കുമെന്ന്. ഇതിന് പിന്നിലെ യാഥാർത്ഥം എന്താണെന്ന് നോക്കാം.

കുഞ്ഞിന് നിറം ഉണ്ടാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത് നല്ലതാണെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ഇത് വെറും കെട്ടുകഥ മാത്രമാണ്. കുഞ്ഞിന്റെ നിറം മാതാപിതാക്കളുടെ ജീനിനെ അടിസ്ഥാനമാക്കിയായിരിക്കും നിർണയിക്കപ്പെടുക എന്നതാണ് വാസ്തവം. കുഞ്ഞിന്റെ നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കുങ്കുമപ്പൂവ് ഒരിക്കലും കുഞ്ഞുങ്ങളുടെ നിറം വർധിപ്പിക്കില്ല. എന്നാല്‍ ഇതിന് മറ്റ് നിരവധി ഔഷധഗുണങ്ങളുണ്ട്.

ഗര്‍ഭകാലത്ത് കുങ്കുമപ്പൂവ് കഴിക്കുന്നത് കുഞ്ഞിന്റെ കാഴ്ച ശക്തിയും കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്. കൂടാതെ ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ച് ഗര്‍ഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക, കരള്‍, മൂത്രാശയം എന്നിവയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും. ഗര്‍ഭിണികളിലെ പാല്‍ ഉത്പാദനം ഉയര്‍ത്താനും ഞരമ്പ് വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാൽ വയറ് വേദനയ്ക്ക് ആശ്വാസം നൽകാനും കുങ്കുമപ്പൂവിന് സാധിക്കും.

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചലനം അമ്മയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുക. അഞ്ച് മാസത്തിന് ശേഷം പാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് കഴിക്കുന്നത് കുഞ്ഞിന്റെ അനക്കം എളുപ്പത്തിൽ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍, ഇവ ശരീരത്തിന്റെ ചൂട് ഉയർത്തുന്നതിനാൽ ഗര്‍ഭിണികള്‍ അമിതമായി കുങ്കുമപ്പൂവ് കഴിക്കരുതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...