അഭിഭാഷകൻ ബി.ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുവാദമില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി.
പരാതിയെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പുറമെ നിലവിൽ ആളൂരിനെതിരെ രണ്ട് കേസുകൾ കൂടി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ ഓഫിസിൽ വച്ച് അപമാനിച്ചുവെന്നും ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്. അതേസമയം ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.