ഇടുക്കി മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ വകവരുത്തി. പ്രദേശവാസിയെ അക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പുലിയെ കൊന്നത്. പുലിയുടെ അക്രമണത്തില്‍ ഇരുകൈകൾക്കും പരുക്കേറ്റ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാലന് എന്നയാൾക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ശല്യം നിലനിന്നിരുന്നു. വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് പുലി യുവാവിനെ ആക്രമിച്ചത്. പുലർച്ചെ കൃഷി സ്ഥലത്തേക്ക് പോകുകയായിരുന്ന ഗോപാലന്റെ പുറത്തേക്ക് പുലി ചാടി വീഴുകയായിരുന്നു.
അതേസമയം പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാർത്ഥമാണെന്നാണ് വനംവകുപ്പ് പറയുന്നത്. കേസെടുക്കേണ്ടെന്ന് സര്‍ക്കാരും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ വിഹരിച്ച പുലി 20 തില്‍ അധികം വളര്‍ത്ത് മൃഗങ്ങളെയാണ് കൊന്നുതിന്നത്.