‘അഭിമാന നിമിഷം ‘, കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സന്തോഷ് ശിവന്

Date:

Share post:

അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. 2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്‌കാരമാണ് സന്തോഷ് ശിവനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും സന്തോഷ് ശിവന്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.

‘റോജ’, ‘യോദ്ധ’, ‘ദില്‍സേ’, ‘ഇരുവര്‍’, ‘കാലാപാനി’, ‘വാനപ്രസ്ഥം’ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ചയാളാണ് സന്തോഷ് ശിവന്‍. മാത്രമല്ല ‘അനന്തഭദ്രം’, ‘അശോക’, ‘ഉറുമി’ മുതലായ ചിത്രങ്ങൾ സംവിധാനം ചെയ്ത് സംവിധായകൻ എന്ന നിലയിലും പ്രശസ്തനാണ്. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു സുവര്‍ണനേട്ടമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാ ഫോട്ടോഗ്രാഫേഴ്‌സില്‍ ഏഷ്യ-പെസഫികില്‍ നിന്ന് അംഗമായ ഏക വ്യക്തി കൂടിയാണ്‌ സന്തോഷ്‌ ശിവൻ.

മെയ് 24-ന് നടക്കുന്ന ചടങ്ങിനായിരിക്കും പുരസ്‌കാര ദാനം. മാത്രമല്ല, സന്തോഷ് ശിവന് യുവതലമുറയുമായി പ്രവര്‍ത്തനാനുഭവം പങ്കുവെക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. വില്‍മോസ് സിഗ്മോണ്ട്,ഫിലിപ്പ് റൂസ്ലോ, റോജര്‍ ഡീക്കിന്‍സ്, ക്രിസ്റ്റഫര്‍ ഡോയല്‍, പീറ്റര്‍ സുഷിറ്റ്‌സ്‌കി, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്‌നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് ഇതിന് മുൻപ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ആക്കൂട്ടത്തിലേക്ക് ഒരു മലയാളിയുടെ പേര് കൂടി എഴുതിചേർക്കപ്പെടുന്നതിൽ അഭിമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...