ഇന്ത്യാ ഗേറ്റിനോട് ചേർന്ന് സ്ഥാപിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുക. നിലവിൽ ഉള്ള ഹോളോഗ്രാം പ്രതിമ മാറ്റിയാണ് മാർബിളിൽ നിർമിച്ച പൂർണകായ പ്രതിമ സ്ഥാപിക്കുക.
സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്രതിമ 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് തീർത്തിരിക്കുന്നത്.