ശസ്ത്രക്രിയക്കായി യുകെയിലേയ്ക്ക് പോകാനൊരുങ്ങി മുഹമ്മദ് ഷമി; ആരോ​ഗ്യവാനായി മടങ്ങിവരൂ എന്ന് ആരാധകർ

Date:

Share post:

ക്രിക്കറ്റ് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് മുഹമ്മദ് ഷമി. വിക്കറ്റ് വീഴ്ത്തുന്നതിൽ വിരുതനായ ഷമിയെ ആരാധനയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ആരാധകരെ ദു:ഖത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇടതു കാലിന് പരുക്കേറ്റ താരം യുകെയിൽ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്. അതിനാൽ താരത്തിന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരയിൽ കളിക്കാനാകില്ല.

കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് 33-കാരനായ ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളത്തിലിറങ്ങിയത്. ജനുവരിയിൽ പരുക്ക് മാറാനുള്ള കുത്തിവയ്പ്പെടുക്കാൻ ലണ്ടനിലേക്ക് പോയ ഷമി കളം നിറയാനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇത് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. അധികം വൈകാതെ താരം ശസ്ത്രക്രിയയ്ക്കായി യുകെയിലേയ്ക്ക് പോകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

തന്റെ കാലിലെ വേദന സഹിച്ചാണ് ഷമി ഏകദിന ലോകകപ്പിലെ മത്സരങ്ങളിൽ നിറഞ്ഞാടിയതെന്ന വാർത്തകൾ ഇതിനോടകം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. തന്റെ ആരോ​ഗ്യത്തേക്കാൾ ക്രിക്കറ്റിനെ സ്നേ​ഹിക്കുന്ന ഷമി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...