ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാവികസേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവർ പങ്കെടുത്തു.
അശോക സ്തംഭം ഉള്‍പ്പെടുത്തിയ നാവികസേനയുടെ പുതിയ പതാക അനാവരണവും ചടങ്ങില്‍ പ്രധാനമന്ത്രി നടത്തി. മലയാളത്തിലാണ് പ്രതിരോധമന്ത്രി നന്ദി പറഞ്ഞത്. 196 ഓഫീസര്‍മാരും 1449 നാവികരുമായിരുന്നു കപ്പലിലുണ്ടായത്.
ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ കരുത്തിന്റെ പ്രതീകവും സ്വാശ്രയ ഭാരതത്തിന്റെ പ്രതീകവുമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സേനയുടെ ശക്തി കൂട്ടുന്നതില്‍ നിർണായക പങ്ക് വഹിക്കാൻ വിക്രാന്തിന് സാധിക്കും. അഭിമാന നേട്ടമാണെന്ന് നാവികസേനാ മേധാവി പറഞ്ഞു.
ഇതോടെ രാജ്യം പുതിയൊരു സൂരോദ്യയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രദിവസമായ സെപ്തംബര്‍ 2ന് ലോകസമുദ്ര സുരക്ഷയില്‍ ഭാരതത്തിന്റെ മറുപടി യാഥാര്‍ത്ഥ്യമായി. വിക്രാന്ത് ഒഴുകുന്ന വിമാനത്താവളം. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണം എന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വിശേഷിപ്പിച്ചു.