മലപ്പുറത്ത് ദേശീയ പാത വികസനത്തിന് മരം മുറിച്ചപ്പോൾ പക്ഷികൾ ചത്തുപോയ സംഭവത്തിൽ കരാറുകാർക്കെതിരെ വനംവകുപ്പ് കേസെടുക്കും. ഷെഡ്യൂൾ 4ൽ ഉള്ള അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങളാണ് ചത്തുപോയതെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും.
മുട്ട വിരിഞ്ഞു പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാൻ ആയശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ കരാറുകാരൻ ലംഘിച്ചതായി വനം വകുപ്പ് പറയുന്നു. വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമായ മൊഴിയെടുക്കും.