‘മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ സിനിമ വിജയിക്കില്ല’; ചർച്ചയായി ജാഫർ ഇടുക്കിയുടെ വാക്കുകൾ

Date:

Share post:

മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ ഏതാണെന്ന് ചോദിച്ചാൽ എല്ലവരും ഒന്നടങ്കം പറയുന്നത് മണിച്ചിത്രത്താഴ് എന്നാകും. കാരണം, മധു മുട്ടത്തിന്റെ തിരക്കഥയും ഫാസിലിന്റെ സംവിധാന മികവും ഒത്തുചേർന്ന ചിത്രത്തിൽ മോഹൻലാലും സുരേഷ്​ഗോപിയും ശോഭനയുമെല്ലാം തകർത്തഭിനയിച്ചിരിക്കുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് നടൻ ജാഫർ ഇടുക്കി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കിൽ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും പുറംലോകം ഇക്കാര്യം അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിലും ചെന്ന് പടം പിടിക്കേണ്ടി വരുമായിരുന്നു എന്നുമാണ് ജാഫർ ഇടുക്കി തുറന്നടിച്ചത്. “മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കിൽ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്പെൻസ് ആദ്യദിനം തന്നെ കുറേ പേര് ഫോണിൽ പകർത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്.

സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോൺ റെക്കോർഡിങ്. നമ്മൾ അനൗൺസ് ചെയ്താലും അവർ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരാൾ റെക്കോർഡ് ചെയ്യുമ്പോൾ ഒരു നിർമാതാവിൻ്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കിൽ ഒന്നും അല്ലാതെ ആക്കുന്നത്” എന്നാണ് ജാഫർ ഇടുക്കി പറഞ്ഞത്. താരത്തിന്റെ വാക്കുകളിൽ വാസ്തവമുണ്ടെന്നും ഷൂട്ടിങ് കാണാൻ പോകുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...