റമ​ദാൻ മാസത്തിൽ യുഎഇയിലെ സമയക്രമങ്ങളിൽ പല മാറ്റങ്ങളും വരും; അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

Date:

Share post:

ഭക്തിയുടെയും വ്രതശുദ്ധിയുടെയും പൂർണ്ണതയായ റമദാൻ മാസം അടുത്തുകൊണ്ടിരിക്കുന്നു. എല്ലാവരും പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ യുഎഇയിൽ ജനങ്ങളുടെ സൗകര്യാർത്ഥം പല സമയക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി സമയവും സ്കൂൾ പ്രവൃത്തി സമയവും കുറയ്ക്കുകയും പാർക്കിങ് സമയം പരിഷ്കരിക്കുകയുമാണ് ചെയ്തത്. എന്തൊക്കെ മാറ്റങ്ങളാണ് നിലവിൽ വരിക എന്ന് നോക്കാം.

ജോലി സമയത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുറച്ച ജോലി സമയം നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്ത ജീവനക്കാർക്കും ഒരുപോലെയാണ് ബാധകമാകുന്നത്. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കുമ്പോൾ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം സാധാരണ എട്ട് മണിക്കൂറിന് പകരം ആറായാണ് കുറച്ചത്. അത്തരത്തിൽ സ്കൂൾ അധ്യയന ദിനങ്ങൾ ദിവസേന അഞ്ച് മണിക്കൂറായി കുറയ്ക്കും. കൂടാതെ വിശുദ്ധ മാസത്തിൻ്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മിക്ക സ്കൂളുകളും അടച്ചിടുകയും ചെയ്യും.

റമദാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിംഗ് സമയവും പരിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയക്രമം പുണ്യമാസത്തോട് അടുക്കുന്നതോടെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം ദുബായിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പാർക്കിം​ഗ് ഫീസ് ഈടാക്കിയിരുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പ്രവൃത്തിദിവസങ്ങളിൽ താമസക്കാർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗും നൽകിയിരുന്നു. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് കഴിഞ്ഞ വർഷം ഷാർജയിൽ ഫീസ് ഈടാക്കിയിരുന്നത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...