പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കുന്നത് സ്വന്തം ചിലവിൽ ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രധാനന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിക്കുള്ള ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിങ് വിവരാവകാശരേഖക്ക് മറുപടി നൽകി. ഭക്ഷണ ചെലവ് സംബന്ധിച്ച ചോദ്യം കൂടാതെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ്, വാഹന ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്ക് സംരക്ഷണം നൽകുന്നത് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ്. വാഹനങ്ങളുടെ ഉത്തരവാദിത്വം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ്. ചട്ടങ്ങൾ അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ശമ്പള വർധനവെന്നും സെക്രട്ടറി ചോദ്യങ്ങൾക്ക് മറുപടി നൽകി.