ജി​ദ്ദ – മ​ക്ക ദൂരം കുറയ്ക്കുന്ന പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു

Date:

Share post:

ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ദൂരം ഇനി കുറയും. മ​ക്കയ്​ക്കും ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​നു​മി​ട​യി​ലുള്ള ദൂ​രം 35 മി​നി​റ്റാ​യി കു​റ​യ്ക്കു​ന്ന ജി​ദ്ദ – മ​ക്ക നേ​രി​ട്ടു​ള്ള പു​തി​യ റോ​ഡിന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സൗ​ദി ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക് മ​ന്ത്രി സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി നേരിട്ടത്തി വി​ല​യി​രു​ത്തി. ഗ​താ​ഗ​ത അ​തോ​റി​റ്റി ആ​ക്ടി​ങ്​ ചെ​യ​ർ​മാ​ൻ എ​ൻ​ജി. ബ​ദ​ർ അ​ൽ ദ​ലാ​മി​യോ​ടൊ​പ്പ​മാ​ണ്​ മ​ന്ത്രി റോ​ഡ്​ സ​ന്ദ​ർ​ശി​ക്കാൻ എത്തിയത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ചും റോ​ഡ് സുര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ച്ച് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ദൂ​രം, പൂ​ർ​ത്തി​യാ​യ ഘ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചുമുള്ള വിശദാംശങ്ങൾ ​ മ​ന്ത്രി ചോ​ദി​ച്ച​റിയുകയും ചെയ്തു. അതേസമയം മ​ക്ക, മ​ദീ​ന ഇ​രു ഹ​റ​മു​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ, മ​ദീ​ന സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ദൈ​വ​ത്തി​ന്റെ അ​തി​ഥി​ക​ളു​ടെ സേ​വ​ന​ത്തി​ന്​ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യെ​യും താ​ൽ​പ​ര്യ​ത്തെ​യും മ​ന്ത്രി പ്ര​ശം​സി​ച്ചു.

ജി​ദ്ദ – മ​ക്ക റോ​ഡിന്റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും മന്ത്രി നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. നേ​രി​ട്ടു​ള്ള ജി​ദ്ദ – മ​ക്ക റോ​ഡ് ജി​ദ്ദ​യി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. കൂടാതെ അ​ൽ​ഹ​റ​മൈ​ൻ റോ​ഡി​ൽ​ നി​ന്ന് ന​ഗ​ര​പ്ര​ദേ​ശ​ത്തി​ന് പു​റ​ത്തേ​ക്കുള്ള വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ പു​തി​യ റോ​ഡ് അ​ൽ​ജ​മൂം, ഹ​ദ്ദ സെൻറ​ർ തു​ട​ങ്ങി നി​ര​വ​ധി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ ഹ​ജ്ജ്, ഉം​റ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​നും മ​ക്ക​യി​ലെ​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രുടെ യാത്ര സുഗമമാക്കും. മേ​ഖ​ല​യി​ലെ വാ​ണി​ജ്യ, സാ​മ്പ​ത്തി​ക, ടൂ​റി​സം പ്ര​സ്ഥാ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യുന്നതാണ് ജിദ്ദ-മക്ക റോഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...