പുരുഷൻമാരുടെ സൈക്ലിംഗ് റേസ് നടക്കുന്നതിനാൽ അബുദാബിയിലെ അൽ ദഫ്റ മേഖലയിലുള്ള മദീനത്ത് സായിദ് റോഡ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35 മുതൽ 4.30 വരെ റോഡ് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. അൽ ദഫ്ര വാക്ക് മദീനത്ത് സായിദ് മുതൽ ലിവ പാലസ് വരെ 143 കിലോമീറ്റർ ദൂരത്തിലാണ് സൈക്ലിംഗ് റേസിന്റെ ആദ്യ ഘട്ടം നടക്കുന്നത്.
ഐടിസി നൽകിയ റോഡിന്റെ മാപ്പ് പ്രകാരം ആദ്യം ഉച്ചയ്ക്ക് 12.35 മുതൽ ഉച്ചയ്ക്ക് 1 വരെയും തുടർന്ന് രണ്ടാം ഘട്ടം ഉച്ചയ്ക്ക് 1 മുതൽ 1.45 വരെയും നടക്കുന്ന സമയത്ത് അടച്ചിടും. മൂന്നാം ഘട്ടം ഉച്ചയ്ക്ക് 1.45 മുതൽ 1.55 വരെയും നാലാം ഘട്ടം 1.55 മുതൽ 2.15 വരെയുമാണ് നടക്കുന്നത്. ശേഷം അഞ്ചാം ഘട്ടം 2.15 മുതൽ 3.05 വരെയും ആറാം ഘട്ടം 3.05 മുതൽ 3.30 വരെയും റേസ് നടക്കുന്ന സമയത്ത് റോഡ് അടച്ചിടും. ഏഴാം ഘട്ടം ഉച്ചകഴിഞ്ഞ് 3.30 മുതൽ 3.40 വരെയും എട്ടാമത്തെയും അവസാനത്തെയും ഘട്ടം 3.40 മുതൽ 4.30 വരെയും ആയിരിക്കും നടക്കുക.