‘സുകൂനി’ലൂടെ ഇനി എളുപ്പമാവും ആംഗ്യഭാഷ, ആപ്പുമായി ഖത്തർ

Date:

Share post:

വിരലുകൾ സംസാരിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബ​ധി​ര​രും മൂ​ക​രു​മാ​യ​വരുടെ ആശയ വിനിമയോപാധി. അത്തരത്തിലുള്ളവരെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എളുപ്പമാക്കാനും ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി എത്തിയിരിക്കുകയാണ് ഖ​ത്ത​ർ സാമൂഹിക വി​ക​സ​ന, കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം. ‘സു​കൂ​ൻ’ എ​ന്ന പേ​രി​ലാ​ണ് പു​തി​യ ആ​പ് ത​യാ​റാ​ക്കി​യിരിക്കുന്നത്. ഖ​ത്ത​ർ അ​സി​സ്റ്റീ​വ് ടെ​ക്‌​നോ​ള​ജി സെ​ന്റ​റു​മാ​യി (മാ​ഡ) സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ ‘സു​കൂ​നി​ൽ 15,000 അ​റ​ബി പ​ദ​ങ്ങ​ൾഅ​വ​യു​ടെ ആം​ഗ്യ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളി​ച്ചിട്ടുണ്ട്.

ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​യു​​ടെ ഭാ​ഗ​മാ​യി പ​ദാ​വ​ലി ന​വീ​ക​രി​ക്കു​ക ഉൾപ്പെടെ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂടി പു​രോ​ഗ​മി​ക്കു​ക​യാണ്. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ആം​ഗ്യ​ഭാ​ഷ പ​ഠി​പ്പി​ക്കു​ക​യും അ​ത് അ​റ​ബ് മേ​ഖ​ല​യി​ലും ലോ​ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​ എന്ന ലക്ഷ്യം കൂടിയുണ്ട് സുനൂകിന് പിന്നിൽ.

വ്യ​ക്തി​ക​ളെ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ആം​ഗ്യ​ഭാ​ഷ പ​ഠി​ക്കാ​നും ബ​ധി​ര​രും മൂ​ക​രു​മാ​യ വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കുന്നതാണ് ‘സു​കൂ​ൻ’ ആ​പ്പ്. കൂ​ടാ​തെ, സ​മൂ​ഹ​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ സാ​ധ്യ​ത​യും ഇത്തരക്കാരിൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആപ്പ് ഏറെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി മ​ർ​യം അ​ൽ മി​സ്‌​നാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യുമുള്ള വി​ദ്യാ​ഭ്യാ​സ, വി​നോ​ദ ഉ​ള്ള​ട​ക്ക​വും ആ​പ്പി​നെ കൂടുതൽ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 2637 പ​ദ​ങ്ങ​ളും 485 വാ​ക്യ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 20 വ​ർ​ഗീ​ക​ര​ണ​ങ്ങ​ളും ഈ ആ​പ്പി​ലു​ണ്ട്. അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ൽ ആ​പ്പി​ൽ സെ​ർ​ച് ചെ​യ്യാ​നുള്ള സൗകര്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...