ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ട്വീറ്റ് ചെയ്ത് ഇലോണ്‍ മസ്ക്. കൊക്ക കോളയെ വിലയ്ക്ക് വാങ്ങുമെന്നാണ് മസ്കിന്റെ ട്വീറ്റ്. കൊക്കെയ്ന്‍ അടങ്ങിയ കൊക്കകോള തിരികെ കൊണ്ടുവരുമെന്നാണ് ട്വീറ്റ്.
‘അടുത്തതായി ഞാൻ കൊക്കകോള ആണ് വാങ്ങാൻ പോകുന്നത്. കൊക്കെയ്ൻ കോളയില്‍ വീണ്ടും ചേർക്കും’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുൻപ് ഒരിക്കൽ ‘മക്ഡൊണാൾഡ്സ് വാങ്ങി ഐസ്ക്രീം മെഷീനുകൾ നന്നാക്കും’ എന്ന് ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും മസ്ക് പങ്കുവെച്ചിട്ടുണ്ട്. അതിനാൽ തന്നെ കൊക്ക കോള യഥാർത്ഥത്തിൽ വിലയ്ക്ക് വാങ്ങാൻ പദ്ധതി ഉണ്ടോയെന്നു ഉറപ്പിക്കാൻ ആവില്ല.
കോളയുടെ ചരിത്രം പരിശോധിച്ചാൽ, 1885ൽ ഫാർമസിസ്റ്റായ ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള ഉണ്ടാക്കിയപ്പോൾ അതില്‍ കൊക്കെയിൻ സത്ത് ചേർത്തിരുന്നു. കൊക്കെയ്ന്‍ നിയമവിധേയമായിരുന്ന കാലമായിരുന്നു അത്. കൊക്കൊ ഇലകളിൽ നിന്നെടുത്ത കൊക്കെയ്ൻ സത്താണ് ഉപയോഗിച്ചിരുന്നതും. പെംബർട്ടൺ കൊക്കകോളയെ മസ്തിഷ്കത്തിനുള്ള ടോണിക്കെന്നാണ് വിളിച്ചത്. 1900കളിൽ കോളയില്‍ നിന്ന് കൊക്കെയ്ന്‍ ഒഴിവാക്കുകയായിരുന്നു.