വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുട്ടികൾ ഉണ്ടായില്ലെങ്കിൽ മുതിർന്നവരിൽ പലരും പല ചോദ്യങ്ങളും ചോദിക്കും….കുട്ടികൾ ഇല്ലേ? കുട്ടികൾ വേണ്ടേ….വല്ല കുഴപ്പം ഉണ്ടോ?….ഡോക്ടറെ കാണാൻ മേലാരുന്നോ എന്നൊക്കെ. ഇത്തരം ചോദ്യങ്ങൾ ഒരുപാട് കേട്ടതാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും.
ഇത്തരം പല ചോദ്യങ്ങളെപ്പറ്റി വിധുവും ഭാര്യയും പലയിടത്തും പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഭാര്യയിലും ഭർത്താവിലും മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നാണെന്നും ആവർത്തിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കു പരിധികളുണ്ടാകണമെന്നുമാണ് ഇരുവരും പ്രതികരിച്ചത്.
കുട്ടികൾ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ലെന്ന് ചില സമയങ്ങളിൽ ഞങ്ങൾക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരിൽ സമ്മർമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകൾക്കു പോലും ഇക്കാര്യം വലിയ പ്രശ്നമാണെന്നും ഇരുവരും പറയുന്നു.
വിധുവിനും ഭാര്യയ്ക്കും എല്ലാവരോടുമായി പറയാനുള്ളത് ഇത്രമാത്രമാണ്, കുട്ടികളില്ലാത്ത ദമ്പതികൾ ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ടിരിക്കുന്നവരോ ഒന്നുമല്ല. അത് അവരുടെ സ്വന്തം തീരുമാനമാണ്. അതെന്തുമാകാം. അങ്ങനെ തന്നെ ആയിരിക്കട്ടെ. മറ്റുള്ളവർ അതൊന്നും അറിയേണ്ട കാര്യമില്ല.