വിഷമുള്ള ജീവികളുടെ സാന്നിധ്യം; സൗദിയിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം

Date:

Share post:

ശൈത്യകാലം അവസാനിക്കാറായതിനാൽ സൗദിയിൽ വിഷമുള്ള ജീവികൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ്. മരുഭൂ പ്രദേശങ്ങളിലാണ് പാമ്പും തേളും ഉൾപ്പെടെയുള്ള വിഷമുള്ള ജീവികൾ പാർക്കുന്നതെന്നും അതിനാൽ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ പ്രത്യേകം സൂക്ഷിക്കണമെന്നുമാണ് നിർദേശം.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളിലുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഏറ്റവും അപകടകാരികളായ മഞ്ഞ തേളുകൾ ഇവിടങ്ങളിൽ ധാരാളമായുണ്ട്. ശൈത്യകാലം അവസാനിക്കാനായതിനാൽ ഭക്ഷണം തേടിയോ പാർപ്പിടം തേടിയോ അല്ലെങ്കിൽ ഇണചേരാനുള്ള പങ്കാളിയെ തേടിയോ വിഷജീവികൾ കൂടുതലായി പുറത്തിറങ്ങുന്ന സമയമാണിത്. തണുപ്പ് വിട്ട് ചൂടിലേക്ക് മാറുമ്പോഴാണ് ഇവ പുറത്തിറങ്ങുന്നത്. മണലിൽ ചേർന്ന് കിടക്കുന്ന മഞ്ഞ തേളുകളെ പെട്ടെന്ന് കണ്ടെത്തുക പ്രയാസവുമാണ്.

അതിനാൽ രാത്രി ജോലി ആവശ്യാർത്ഥമോ വിനോദത്തിനായോ പുറത്തിറങ്ങുന്നവർ കയ്യിൽ വെളിച്ചം കരുതുകയും ക്യാമ്പിങ്ങിനായി മരുഭൂമിയിലേക്ക് പോകുന്നവർ കാലിൻ്റെ മുട്ടോളം മൂടുന്ന സുരക്ഷാ ഷൂസ് ധരിക്കുകയും ഒരു വടി ഉപയോഗിച്ച് നിലത്ത് തട്ടിക്കൊണ്ട് നടക്കുകയും വേണമെന്നാണ് നിർദേശം. കഴിഞ്ഞ വർഷം മാത്രം 4,200ഓളം ആളുകൾക്കാണ് സൗദിയിൽ പാമ്പിൻ്റെയും തേളിന്റെയും കടിയേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...