‘ഞാൻ ബാലയുടെ ഭാര്യയാണ്, അതിൽ ആർക്കെങ്കിലും തർക്കമുണ്ടോ?’; പ്രണയദിനത്തിൽ വെളിപ്പെടുത്തലുമായി എലിസബത്ത്

Date:

Share post:

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ പ്രണയദിനത്തിൽ ചില വെളിപ്പെടുത്തലുകളും ചോദ്യങ്ങൾക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം. എലിസബത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ തെറ്റായ രീതിയിലായിരുന്നു ചിലർ വ്യാഖ്യാനിച്ചതും അതിന് കമന്റിട്ടതും. എലിസബത്തിന് ഡിപ്രഷൻ ആണെന്നും ബാലയെ വിവാഹം ചെയ്‌തത്‌ പ്രശസ്തിക്ക് വേണ്ടിയാണെന്നും പലരും കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രണയദിനത്തിൽ ഇതിനെല്ലാമുള്ള മറുപടിയുമായി എലിസബത്ത് എത്തിയത്. ചിലരുടെ കമന്റുകൾ തന്നെ വേദനിപ്പിച്ചെന്ന് തുറന്നുപറഞ്ഞ താരം ബാലച്ചേട്ടൻ്റെ ഭാര്യയാണ് താനെന്നും അതിൽ ആർക്കെങ്കിലും തർക്കമുണ്ടോ എന്നും ചോദിച്ചു.

“എല്ലാവരും വലന്റൈൻസ് ഡേ ആഘോഷിക്കുക. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ. നമുക്ക് ഒരാവശ്യം വരുമ്പോൾ നമുക്കൊപ്പം നിൽക്കുന്ന ആളെയാകണം പ്രണയിക്കാൻ. നല്ല സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് കുറേ ആളുകൾ ഉണ്ടാകും. എന്നാൽ അസുഖം വരുന്ന സമയത്ത് ഉപേക്ഷിച്ചു പോകുന്നവരുമുണ്ട്. ടോക്‌സിക് ബന്ധങ്ങളിൽ പെട്ടാലും മാന്യമായ രീതിയിൽ പുറത്തുകടക്കാൻ നോക്കുക. പിന്നെ പങ്കാളികളെ മനസിലാക്കാൻ നോക്കുക. മനസുകൊണ്ട് സ്നേഹിക്കാൻ നോക്കുക. തലച്ചോറ് ചിലപ്പോൾ ടോക്‌സിക്ക് ആണെന്നു പറയും, പക്ഷേ മനസുകൊണ്ട് ഇഷ്‌ടമായിരിക്കും. നല്ല പോലെ ആലോചിച്ച് തീരുമാനമെടുക്കുക.

മുമ്പ് ഇട്ടൊരു വീഡിയോയിൽ എനിക്ക് ഡിപ്രഷനാണ്, ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമൻ്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും നെഗറ്റീവ് കമന്റുകളാണ് വന്നത്. തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണികിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു. അതിനും സത്യത്തിൽ ഡിപ്രഷൻ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്‌നങ്ങളുമൊക്കെയുണ്ട്. പല കാരണങ്ങൾകൊണ്ടും അത് ഉണ്ടാകാം. എനിക്ക് ഡിപ്രഷനാണെന്നും ഞാൻ എവിടെയും പറഞ്ഞിട്ടുമില്ല. ഒരു കമൻ്റ് കണ്ട് ആളുകളുടെ മാനസികാവസ്ഥ‌യെക്കുറിച്ച് പറഞ്ഞുവന്നപ്പോൾ ആ വിഷയം വന്നുവെന്നു മാത്രം.

ബാലച്ചേട്ടൻ്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്‌തയായി. അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകൾ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോൾ എന്തെങ്കിലും തർക്കമുണ്ടോ, തർക്കമില്ല. മറ്റാർക്കും തർക്കമില്ലെന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോയെന്ന് എനിക്ക് അറിയില്ല. സെലിബ്രിറ്റി സ്‌റ്റാറ്റസിന് വേണ്ടിയാണ് ഞാൻ പ്രേമ വിവാഹം കഴിച്ചതെങ്കിൽ, എനിക്ക് ഇതിന് മുൻപും ഫെസ്ബുക്ക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാൻ വീഡിയോസ് ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു.

കല്യാണം കഴിഞ്ഞപ്പോൾ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാൾ റീച്ചുണ്ട്. ശരിയാണ് സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകൾ ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കിൽ മാത്രം ഫോളോ ചെയ്‌താൽ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്” എന്നാണ് എലിസബത്ത് തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കയ്യടികളോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...