‘സിനിമയിൽ പരീക്ഷണങ്ങൾ ഇനിയും തുടരും, പക്ഷെ നിങ്ങൾ എന്നെ ഉപേക്ഷിക്കരുത്’- ആരാധകരോട് മമ്മൂട്ടി 

Date:

Share post:

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ഫെബ്രുവരി 15 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. ഇതിനിടെചില വിവാദങ്ങളും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ‘ഭ്രമയുഗം’ അണിയറപ്രവർത്തകരുടെ വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. മാത്രമല്ല, താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി ആരാധകരോട് പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ‘ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്നാണല്ലോ, എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്.

‘സിനിമയിലേക്ക് വന്നത് ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് കരുതുന്നത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ എന്നും കൂടെയുണ്ടാകണം. വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് അൻഡ് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ്...

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക്...

എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം, ഞെട്ടിപ്പോയെന്ന് ആരാധകർ; വൈറലായി അമൃത നായരുടെ പഴയ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ...

ദുബായിലെ ആന്തരിക റോഡുകളുടെ വികസനം; 3.7 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്ക് അംഗീകാരം നൽകി ഭരണാധികാരി

ദുബായിലെ ആന്തരിക റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക്...