കാല്‍നട യാത്രക്കാരുടെ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുന്നതായി ദുബായ് ഗതാഗത വിഭാഗം. എമിറേറ്റില്‍ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം കല്‍നട യാത്രക്കാര്‍ മൂലം ഉണ്ടായതാണെന്നും അധികൃതര്‍. സീബ്രാ ലൈന്‍ ഉപേക്ഷിക്കുന്നവരും അതിവേഗം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും ഗതാഗത വിഭാഗം വ്യക്തമാക്കി.
നടപ്പാതകൾ ഉപേക്ഷിച്ച് യാത്ര ചെയ്യുന്നവരും അപകടത്തിന് കാരണമാകാറുണ്ട്. ഇക്കൊല്ലം ആറ് മാസത്തിനിടെ കാല്‍നടക്കാരുടെ അശ്രദ്ധമൂലം 192 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍പ്പെട്ട 12 പേര്‍ മരിക്കുകയും 199 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഈ വര്‍ഷം കാല്‍നട യാത്രികര്‍ക്കുളള മാനദണ്ഡങ്ങൾ ലംഘിച്ച 9,416 ആളുകൾക്ക് പിഴചുമത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മേല്‍പ്പാലങ്ങളും നടപ്പാതകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സീബ്രാ ക്രോസിങ്ങുകളില്‍ അശ്രദ്ധമായി പെരുമാറുന്നതും തിരക്ക് കൂട്ടുന്നതും അപകടങ്ങൾക്ക് ഇടയാക്കും. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത വിഭാഹം മേധാവികൾ അറിയിച്ചു.