ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷകനായ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് യുവാവ്

Date:

Share post:

ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുന്ന യുവാv8ന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നു. ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. അഞ്ച് മിനിട്ടോളം ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ മുഖത്ത് പലതവണ അടിക്കുകയാണുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു.

ഗുരുഗ്രാമിലെ ദി ക്ലോസ് നോർത്ത് സൊസൈറ്റിയിലെ ലിഫ്റ്റ് ആണ് പണിമുടക്കിയത്. അവിടെ താമസിക്കുന്ന വരുൺ നാഥ് എന്ന യുവാവ് പതിനാലാം നിലയിൽ നിന്ന് താഴേക്ക് വന്നുകൊണ്ടിരിക്കെ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ലിഫ്റ്റിലെ ഇൻ്റർകോമിലൂടെ ഇയാൾ അശോക് എന്ന സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. തുടർന്ന് ലിഫ്റ്റ് ടെക്നീഷ്യനുമായി അശോക് സ്ഥലത്തെത്തി. അഞ്ച് മിനിട്ട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് വരുൺ നാഥിനെ പുറത്തെത്തിച്ചത്. പുറത്തെത്തിയശേഷം രോഷാകുലനായ വരുൺ നാഥ് സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാർ പണിമുടക്കിലാണ്. രാവും പകലും ഇവർക്കായി ജോലി ചെയ്തിട്ടും ചിലർ അടിമകളെപ്പോലെയാണ് തങ്ങളെ കാണുന്നതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ പരാതി. വരുൺ നാഥിനെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ; വൈറലായി ചിത്രങ്ങൾ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരത്തിന് വലിയ ആരാധക പിൻബലവുമുണ്ട്. ഫഹദുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ...

‘വിവാഹ ജീവിതത്തോട് താല്പര്യമില്ല, ചിന്തിച്ചെടുത്ത തീരുമാനം’; തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

വിവാഹ ജീവിതത്തോട് താല്‌പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കില്ലെന്നും വിവാഹമെന്ന ആശയത്തിൽ വിശ്വാസമില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ...

‘ഒലിച്ചുപോയത് 3 വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍

വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ...

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്....