‘പ്രവാസികളുടെ പ്രവേശനം’, കുവൈറ്റിൽ പുതിയ താമസനിയമം ദേശീയ അസംബ്ലി ചർച്ചചെയ്യും

Date:

Share post:

പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി തേടി എത്തുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. പ്രത്യേകിച്ച് മലയാളികൾ. അത്തരത്തിൽ കുവൈറ്റിലേക്കുള്ള പ്രവാസികളുടെ പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം പലതവണ സമ്മേളന അജണ്ടകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മറ്റു കാരണങ്ങളാൽ ഇത് മാറ്റി വച്ചു. അതിനിടെ, ഫെബ്രുവരി മാസം പ്രവാസികളുടെ കുടുംബ വിസ, ടൂറിസ്റ്റ് വിസ, കുടുംബ സന്ദർശന വിസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തിൽ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന.

അതേസമയം 2024-27 ലെ സർക്കാർ അജണ്ട, തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിയമം, എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളും ദേശീയ അസംബ്ലിയിലെ സെഷൻ ചർച്ച ചെയ്യും. കൂടാതെ യൂറോഫൈറ്റർ ഇടപാടിനെക്കുറിച്ചുള്ള പാർലമെന്ററി അന്വേഷണം, കുവൈറ്റ് എയർവേയ്‌സ് കോർപറേഷനെ ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റുക, സാധനങ്ങളുടെ വില നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളും ചർച്ചയ്ക്ക് വയ്ക്കും.

കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസഹ) മധ്യവാർഷിക റിപ്പോർട്ട് അസംബ്ലിയിൽ ചർച്ചചെയ്യും. 2020, 2021, 2022 വർഷങ്ങളിലെ പൊതു ധനകാര്യ റിപ്പോർട്ടുകളെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകൾ തുടങ്ങിയ വിഷയങ്ങളിലും പാർലമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...