ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍. ഏത് സ്ഥാനത്തും കളിക്കാൻ കഴിയുന്ന ബാറ്ററാണ് രാഹുൽ. അതിനാൽ രാഹുലിനെ മധ്യനിരയിൽ പരീക്ഷിക്കണമെന്നാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനോട് ഇർഫാൻ ആവശ്യപ്പെട്ട്. ഓട്ടോമാറ്റിക് കാർ കാലത്തെ ഗിയർ കാറാണ് അദ്ദേഹമെന്നും ഏത് ഗിയറിലും കളിക്കാൻ കഴിയുമെന്നും താരം പ്രശംസിച്ചു.
‘ഓട്ടോമാറ്റിക് കാർ കാലത്തെ ഗിയറുള്ള കാറാണ് രാഹുൽ. ഒന്ന് മുതൽ അഞ്ച് വരെയുള്ള ഏത് ഗിയറിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാനാവും. ആറാമത്തെ ഒരു ഗിയറുകൂടിയുണ്ട് അദ്ദേഹത്തിന്. അത് പരിഗണിച്ചാൽ കെ.എൽ രാഹുലിൻ്റെ ബാറ്റിങ് ഓർഡർ താഴേക്ക് വന്നാലും മോശമാകില്ല’ എന്നാണ് ഇർഫാൻ പഠാൻ പറഞ്ഞത്.
2002-ലെ ഐ.പി.എല്ലിൽ ലഖ്നൗ ടീമിലെത്തിയ രാഹുൽ ഓപ്പണിങ് ബാറ്ററായാണ് കളത്തിലിറങ്ങുന്നത് ഇറങ്ങുന്നത്. ആദ്യ സീസണിൽ 15 കളികളിൽ 51 ശരാശരിയോടെ 616 റൺസാണ് താരം നേടിയിരുന്നത്. തുടർന്നുള്ള സീസണിൽ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാനും സാധിച്ചില്ല. പിന്നീട് 2023-ൽ ഒൻപത് ഐ.പി.എൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയ രാഹുൽ 274 റൺസാണ് നേടിയത്.