യുഎഇയിൽ പ്രതികൂല കാലാവസ്ഥ, ആവശ്യമായ മുൻ കരുതലുകൾ ഇതൊക്കെയാണ്

Date:

Share post:

യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എപ്പോഴും പാലിക്കണമെന്ന് ഡ്രൈവർമാരെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ.

2023 മെയ് മാസത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം കാലാവസ്ഥയുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ ട്രാഫിക് ലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. മഴ, മൂടൽമഞ്ഞ്,പൊടി, മണൽക്കാറ്റ് എന്നിവയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 നിയമങ്ങളെക്കുറിച്ച് അധികൃതർ ശ്രദ്ധയിൽപ്പെടുത്തി.

1) വാഹനമോടിക്കുമ്പോൾ ഫോട്ടോ എടുത്താൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

2) ഹസാർഡ് ലൈറ്റുകൾ ഓണാക്കി വാഹനമോടിച്ചാൽ 500 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

3) മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ലൈറ്റുകളില്ലാതെ ഡ്രൈവിംഗ് ചെയ്‌താൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

4) മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ അധികാരികളുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

5) ഇൻഡികേറ്റർ ഉപയോഗിക്കാതെ പാതകൾ മാറ്റിയാൽ 400 ദിർഹം പിഴ ലഭിക്കും.

6) അശ്രദ്ധമായി ഡ്രൈവിംഗ് ചെയ്താൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

7) മഴയുള്ള കാലാവസ്ഥയിൽ താഴ്വരകൾ, വെള്ളപ്പൊക്കം, അണക്കെട്ടുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

8) മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത് വെള്ളപ്പൊക്കമുള്ള താഴ്‌വാരങ്ങളിലേക്ക് അവയുടെ അപകടനില വകവെക്കാതെ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

9) ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകൾ എന്നിവിടങ്ങളിലേക്ക് ആംബുലൻസിനേയും ബന്ധപ്പെട്ട അധികാരികളേയും തടസ്സപ്പെടുത്തിയാൽ 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

10) പ്രതികൂല കാലാവസ്ഥയിൽ മാറ്റിയ വേഗപരിധി പാലിച്ചില്ലെങ്കിൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ( വേഗ പരിധി എത്രത്തോളം കടന്നു എന്നതിനെ ആശ്രയിച്ച് പിഴയിൽ മാറ്റം വന്നേക്കാം)

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...