ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?: ചോദ്യവുമായി ഉണ്ണി മുകുന്ദൻ

Date:

Share post:

ഒരു ഫേസ്ബുക്കിൽ പേജിൽ വന്ന പോസ്റ്റിന് പിന്നാലെ പൊട്ടിത്തെറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയെയും നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിലാണ് ഉണ്ണി രോഷാകുലനായിരിക്കുന്നത്. ഈ പോസ്റ്റ് സ്ക്രീൻഷോർട്ടെടുത്ത് കുറിക്കു കൊള്ളുന്ന ഒരു ക്യാപ്ക്ഷനുമായി ഷെയർ ചെയ്തിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

മറുപടിയുമായി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഉണ്ണി. പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതിൻറെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത് ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്. നിരവധി പേരാണ് ഉണ്ണി മുകുന്ദന് പിന്തുണയുമായി കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ‘ജയ് ഗണേഷ്’ ആണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രിൽ 11നാണ് ചിത്രത്തിന്റെ റിലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...