വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ്

Date:

Share post:

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ റജിസ്ട്രര്‍ ചെയ്ത പേര് വിജയിയുടെ പാര്‍ട്ടിക്ക് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീല്‍ നോട്ടീസ്.

നിലവില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന പേരാണ് ടിവികെ. വിജയിയുടെ പാര്‍ട്ടിയും അത് ഉപയോഗിക്കുകയാണെങ്കില്‍ പൊതുജനത്തിനിടയില്‍ ഇത് പ്രശ്നം ഉണ്ടാക്കുമെന്ന് നോട്ടീസിൽ പറയുന്നു. ടിവികെ എന്ന പേര് തങ്ങളാണ് ഉപയോഗിക്കുന്നത്. ആ പേര് തങ്ങൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അടുത്തിടെ തങ്ങളുടെ ഒരു പാർട്ടി പ്രവർത്തകൻ മരണപ്പെട്ട വാർത്ത പത്രത്തിൽ വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടുവെന്നാണ്. ഈ വാർത്ത കണ്ട് വിജയ് പാര്‍ട്ടി അംഗങ്ങളും എത്തുകയുണ്ടായെന്നും വേല്‍മുരുകന്‍ പറയുന്നു.

2006-11 കാലത്ത് പിഎംകെ എംഎല്‍എ ആയിരുന്നു വേല്‍മുരുകന്‍. 2012 ല്‍ പാര്‍ട്ടി വിട്ട് ടിവികെ എന്ന കക്ഷി ഉണ്ടാക്കിയത്. 2019 ല്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ടിവികെ. 2021 തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് പന്നുരുതി മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...