‘അടിമുടി സൗന്ദര്യം’, റിയാദ് ബ്യുട്ടി വേൾഡ് 2024 ചൊവ്വാഴ്ച അവസാനിക്കും

Date:

Share post:

അടി മുടി സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. മുടി ചീവിയൊതുക്കി കണ്ണെഴുതി കാതിൽ കമ്മലിട്ട് ചുണ്ടിൽ ചായം തേച്ച്… അങ്ങനെ അങ്ങനെ പോകുന്നു സൗന്ദര്യവൽക്കരിക്കുന്നതിന്റെ വിവിധ സ്റ്റെപ്പുകൾ. ഇത് മാത്രമല്ല, ഇപ്പോൾ സൗന്ദര്യവൽക്കരണ പ്രോഡക്ടുകൽ ഇഷ്ടം പോലെ ലഭിക്കുകയും ചെയ്യും. വില കുറഞ്ഞത് മുതൽ വില കൂടിയാൽ ബ്രാൻഡഡ് വസ്തുക്കൾ വരെ മാർക്കറ്റിൽ ലഭ്യമാണ്.

അത്തരത്തിൽ ശരീര സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലുമൊക്കെയായി റിയാദിൽ ബ്യുട്ടി വേൾഡ് 2024ന് തുടക്കം കുറിച്ചിട്ട് രണ്ട് ദിവസമായി. 35 രാജ്യങ്ങളിൽ നിന്നായി 300-ലധികം ബ്രാൻഡുകൾ ബ്യൂട്ടിവേൾഡിൽ പങ്കെടുക്കാൻ റിയാദിലെത്തിയിട്ടുണ്ട്. ശരീര സൗന്ദര്യം, സുഗന്ധം, മുടിയഴക്, കേശാരോഗ്യം, നഖ സൗന്ദര്യം തുടങ്ങി സൗന്ദര്യ വർദ്ധക സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രദർശനമേളയാണ് റിയാദിൽ 11, 12, 13 തിയതികളിലായി നടക്കുക.

റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് കൺവെൻഷനിൽ മൂന്ന് ദിവസവും ഉച്ചയ്ക്കുശേഷം രണ്ട് മണി മുതൽ രാത്രി 10 വരെയാണ് മേള നടക്കുന്നത്. ഓൺലൈൻ വഴിയും നേരിട്ടും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള അവസരം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ചെറുകിട വൻകിട കച്ചവടക്കാർക്കും ഈ രംഗത്തെ ഇറക്കുമതി കയറ്റുമതി ചെയ്യുന്നവർക്കും വിവിധ രാജ്യങ്ങളിലെ ഡീലർമാരെയും ഉൽപ്പന്നങ്ങളെയും കാണാനും പരിചയപ്പെടാനുമുള്ള മികച്ച അവസരമാണ് ബ്യൂട്ടി വേൾഡ് എക്സിബിഷൻ.

സൗന്ദര്യ വർദ്ധക പരീക്ഷണ മേഖലയിലുണ്ടായ മാറ്റങ്ങളുമായും അത്യാധുനിക ചികിത്സ സംവിധാനങ്ങളുമായും ബന്ധപ്പെട്ട മരുന്നും മെഷിനറികളും മേളയിലുണ്ട്​. മാത്രമല്ല, വിഖ്യാത ബ്യൂട്ടീഷന്മാരും അവരുടെ നേതൃത്വത്തിൽ സെമിനാറുകളും നടക്കുന്ന മേള ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ബംഗളുരു, മൈസൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഊദും ഊദ് ഉത്പന്നങ്ങളും പരിചയപ്പെടുത്താൻ ഒരു സംഘവും മേളയിൽ എത്തിയിട്ടുണ്ട്.

ആധുനിക ബ്യൂട്ടിപാർലറുകൾ ആരംഭിക്കാൻ ആവശ്യമായ നിർദേശങ്ങളും ഉത്പന്നങ്ങളും വിദഗ്ദ്ധരും മേളയിലെ മറ്റൊരു ആകർഷണമാണ്. കൂടാതെ നിക്ഷേപമിറക്കാൻ താൽപര്യമുള്ളവർക്കും സ്​റ്ററാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കത്തന്നവർക്കും വലിയ രീതിയിലുള്ള അറിവ് പകരുന്ന സംവിധാനം ഇവിടെ സജ്ജമാണ്.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...