യുഎഇയിൽ കനത്ത മഴയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിമാനത്താവളങ്ങളിലേക്ക് പോകുന്ന യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ നേരത്തെ തന്നെ അവരുടെ താമസസ്ഥലങ്ങളിൽ നിന്നിറങ്ങി കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലെത്തണമെന്ന് യുഎഇ എയർലൈൻസ് ഞായറാഴ്ച അറിയിച്ചു.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈദുബായ് എന്നിവയുടെ എല്ലാ ഫ്ലൈറ്റുകളും ഷെഡ്യൂൾ ചെയ്ത പ്രകാരമാണ് സർവ്വീസ് നടത്തുന്നത്. കൂടാതെ വിമാനയാത്രക്കാൻ ഓരോ എയർസൈൻസിന്റെയും വെബ്സൈറ്റ് പരിശോധിച്ച് നിങ്ങളുടെ ഫ്ലൈറ്റിൻ്റെ നിലവിലെ സ്റ്റാറ്റസ് അറിയണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അതേസമയം, അബുദാബിയിൽ നിന്നുള്ള ഇത്തിഹാദിൻ്റെ എല്ലാ വിമാനങ്ങളും “നിലവിൽ സാധാരണ പോലെ തന്നെ പ്രവർത്തിക്കുന്നു.”
ചൊവ്വാഴ്ച വരെ രാജ്യത്ത് കനത്ത മഴയും കാറ്റും ഉണ്ടാകുന്നത് തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചിരിക്കുന്നത്.