സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കാസർഗോഡ് ജില്ല ഒഴികെ പതിമൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട്.
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ വളരെ ജാഗ്രത വേണമെന്ന് നിർദേശം. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
കടലിൽ മോശം കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരളത്തിന് സമീപവും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.