‘ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത്​ ഞാൻ എന്താണ് ചെയ്​തതെന്ന്​ നാട്ടുകാർക്ക്​ നന്നായി അറിയാം’; മുകേഷ്

Date:

Share post:

മലയാള സിനിമയിൽ നടനായും സഹനടനായും അരങ്ങുവാണുകൊണ്ടിരിക്കുന്ന താരമാണ് മുകേഷ്. നടൻ എന്നതിലുപരി എം.എൽ.എ കൂടിയായ താരം സാമൂഹ്യ വിഷയങ്ങളിലെല്ലാം വ്യക്തമായി പ്രതികരിക്കാറുള്ള വ്യക്തി കൂടിയാണ്. ഇപ്പോൾ മുകേഷിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാർത്താസമ്മേളനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത് താൻ എന്താണ് ചെയ്‌തതെന്ന് നാട്ടുകാർക്ക് നന്നായി അറിയാമെന്നും അത് ഇനി വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നുമാണ് മുകേഷ് പറഞ്ഞത്.

‘അയ്യർ ഇൻ അറേബ്യ’ എന്ന സിനിമയുടെ പ്രചരണാർത്ഥം ദുബായിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. “അഭിപ്രായം തുറന്നു പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലത്തായിരുന്നു തന്റെ യൗവനം എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. ഇന്ന് അഭിപ്രായങ്ങൾ പറയാൻ പേടിയാണ്. ഓരോ വാക്കിലും ജാതിയും മതവും നിറവും രാഷ്ട്രീയവും പൊളിറ്റിക്കൽ കറക്റ്റ്നസുമൊക്കെ നോക്കിയെ പറ്റു. പറയുന്ന വാക്കുകൾ ആരെയെങ്കിലും വ്രണപ്പെടുത്തുമോ, ബോഡി ഷെയിമിങ് ആകുമോ എന്നെല്ലാം ചിന്തിച്ചില്ലെങ്കിൽ വലിയ അബദ്ധവും അപകടവുമാകും. എന്തു പറയുമ്പോൾ പല വട്ടം ആലോചിക്കണം.

നിരൂപണത്തിൻ്റെ പേരിൽ സിനിമയെ വിലയിരുത്തുന്നവരിൽ അധികപേർക്കും സിനിമ എന്താണെന്ന് പോലും അറിയില്ല. നിക്ഷിപ്‌ത താൽപര്യങ്ങളുടെ പുറത്താണ് പലരും റിവ്യു തയ്യാറാക്കുന്നത്. അതിലൂടെ സിനിമയെന്ന വ്യവസായ മേഖലയ്ക്ക് സംഭവിക്കുന്ന നഷ്‌ടം ചെറുതല്ല. എന്നാൽ ഇത്തരം നിരൂപണങ്ങൾ അവഗണിച്ച് ആസ്വാദകർ സിനിമയെ നെഞ്ചേലേറ്റിയിട്ടുണ്ട്” എന്നും മുകേഷ് വ്യക്തമാക്കി. എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യയിൽ മുകേഷിന് പുറമെ ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ഉർവശി, ദുർഗാ കൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നവരാണ്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....