ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിച്ച് ദുബായ്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് സിവിൽ ഡിഫൻസ് മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം. സമുദ്ര പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിൽ ഉയർന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതും.
പരിസ്ഥിതി സൗഹൃദപരമായ ലോകത്തിലെ ആദ്യത്തെ, ഫ്ലോട്ടിംഗ് ഘടന പരമ്പരാഗത മറൈൻ ഫയർ സ്റ്റേഷനുകളേക്കാൾ 70% കൂടുതൽ ചെലവ് കുറഞ്ഞതാണ്. ഈ ഫ്ലോട്ടിംഗ് സ്റ്റേഷനിൽ 16 വ്യക്തികളെ ഒരേസമയം ഉൾക്കൊള്ളാനാകും. മണിക്കൂറിൽ 11 മൈൽ വേഗതയുണ്ട് ഈ സ്റ്റേഷന്.