കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കും, പരിശോധനയ്ക്ക് വിദഗ്‌ധ സംഘമെത്തുമെത്തും 

Date:

Share post:

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട സാധ്യത പരിശോധിക്കാൻ വിദഗ്‌ധ സംഘത്തെ അയയ്ക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത്, എം.കെ.രാഘവൻ എംപിയെ അറിയിച്ചു.

വിമാനാപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാ നിർദേശങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ നവീകരണം പൂർത്തിയാകാൻ കാത്തുനിൽക്കണമെന്ന കേന്ദ്രനിലപാട് തൊട്ടടുത്തുള്ള സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണെണ് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി കോ ചെയർമാൻ കൂടിയായ എം.കെ. രാഘവൻ എംപി ചുണ്ടിക്കാട്ടി.

2002 മുതൽ ഒരപകടവും കൂടാതെ വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്തുന്നുണ്ട്. 2015-ൽ താത്കാലികമായി സർവീസ് നിർത്തിവെച്ചശേഷം കൃത്യമായ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് 2018-ൽ സർവീസ് പുനഃസ്ഥാപിച്ചത്. കൂടാതെ 2020- ൽ നടന്ന വിമാനാപകടശേഷം വലിയ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിന് അടിസ്ഥാനമില്ലെന്നും എം.പി. നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...