ഫ്രിഡ്ജ് ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ലാഭിക്കാം

Date:

Share post:

ഫ്രിഡ്ജ് ഉപയോ​ഗിക്കാത്തവരായി ആരും ഇല്ല. സാധനങ്ങൾ കേടുകൂടാതിരിക്കും എന്നതൊഴിച്ചാൽ ഫ്രിഡ്ജിനെപ്പറ്റി പല വീട്ടമ്മമാരും ശ്രദ്ധവെയ്ക്കില്ല. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധവെച്ചാൽ വൈദ്യുതി നന്നായി ലാഭിക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം.

റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ മാത്രം തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന്‌ 165 ലിറ്റർ ശേഷിയുളള റെഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക.

റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന്‌ ബി.ഇ.ഇ (ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച്‌ സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട്‌ സ്റ്റാർ ഉള്ളവ വർഷം706 യൂണിറ്റ്‌ ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ‍ വർഷം 900 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം.

കൂടുതൽ സ്റ്റാർ ഉള്ള റെഫ്രിജറേറ്റർ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വർഷത്തിനുള്ളിൽ ലാഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടമാണ്‌ ഉണ്ടാകുന്നത്‌.

റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ഇങ്ങനെ.

റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ്‌ കാലാകാലം പരിശോധിച്ച്‌ പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
ആഹാര സാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.

കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത്‌ ഊർജ്ജനഷ്ടമുണ്ടാക്കും.
റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത്‌ ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത്‌ വയ്ക്കാൻ ശ്രദ്ധിക്കുക.
കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ്‌ അനുസരിച്ചും തെർമോസ്റ്റാറ്റ്‌ ക്രമീകരിക്കണം.
റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച്‌ ഉപയോഗിക്കുന്നത്‌ വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്‌ റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന്‌ തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
ആഹാര സാധനങ്ങൾ അടച്ചുമാത്രം റ്രഫിജറേറ്ററിൽ സൂക്ഷിക്കുക. ഇത്‌ ഈർപ്പം റെഫ്രിജറേറ്ററിനകത്ത്‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
ഫ്രീസറിൽ ഐസ്‌ കൂടുതൽ കട്ട പിടിക്കുന്നത്‌ ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ്‌ നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ്‌ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...