ട്യൂഷൻ അധ്യാപകർക്ക് തിരിച്ചടി; പുതിയ മാർഗനിർദേശവുമായി യുഎഇ

Date:

Share post:

യുഎഇയിലെ ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂ‌ളുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ലെന്നാണ് നിർദേശം. സ്വകാര്യ ട്യൂഷന് അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളെ പഠിപ്പിക്കരുതെന്ന നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പല ട്യൂഷൻ അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്.

ഇതിന് പുറമെ നിരവധി നിബന്ധനകളും സർക്കാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരു കാരണവശാലും വിദ്യാർത്ഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്‌കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ ആയ ആശയങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകരുത് തുടങ്ങിയ കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത‌ അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ എന്നിവർക്കാണ് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കുക. മാനവവിഭവ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കുകയും ചെയ്യും. യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് നൽകുക.

കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ ട്യൂഷനുകൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം സർക്കാർ പ്രഖ്യാപിച്ചത്. അധ്യാപകർ അനധികൃതമായി വിദ്യാർത്ഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുക, പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്‌ മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...