കുവൈറ്റ് ദേശീയ ദിനം; പൊതുമേഖലയിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Date:

Share post:

കുവൈത്ത് ദേശീയ ദിനത്തിന്റെ ഭാ​ഗമായി പൊതുമേലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25, 26 തീയതികളിലാണ് അവധി നൽകിയിരിക്കുന്നതെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ എന്നിവയുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് അവധി നൽകിയിരിക്കുന്നത്. ഇതോടെ വാരാന്ത്യ അവധി ദിനങ്ങളായ ഫെബ്രുവരി 23, 24 എന്നിവയുൾപ്പെടെ ദേശീയ ദിനാഘോഷവേളയിൽ കുവൈറ്റിലെ പൊതുമേഖലയിൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ഈ അവധി ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം ഓഫീസുകൾ ഫെബ്രുവരി 27 മുതലാണ് പ്രവർത്തനം ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...