ദുബായ് എമിറേറ്റിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ കോവിഡ് ആര്‍ടി- പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കേണ്ടതില്ലെന്ന് അറിയിപ്പ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കോവിഡ് -19 രോഗികളായ വിദ്യാർത്ഥികളെ 10 ദിവസത്തേക്ക് ക്വാറന്റൈനിൽ ആക്കണമെന്നും ഇൻഡോർ ഏരിയകളിൽ മാസ്ക് നിർബദ്ധമാണെന്നും സ്കൂളുകൾക്ക് അയച്ച സർക്കാറിൽ പറയുന്നു. സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണെന്നും നിർദേശമുണ്ട്.
അതേ സമയം ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളിൽ ഇളവ് അനുവദിച്ച് ഉത്തരവ് വന്നിട്ടില്ല. 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർ ഉൾപ്പടെയുളള സ്കൂൾ ജീവനക്കാർക്കും 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിസർട്ട് ഹാജരാക്കണം. ഹൊസ്ൻ ആപ്പിൽ കോവിസ് ഗ്രീൻ പാസ് ഉളള രക്ഷിതാക്കൾക്ക് മാത്രമേ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കാൻ കഴിയൂ എന്നും വ്യവസ്ഥയുണ്ട്.