അനാഥയായ 85കാരിക്ക് വീട് വെയ്ക്കാൻ ഹൈക്കോടതിയുടെ അസാധാരണ നടപടി: 10 സെന്റ് നെൽവയൽ നികത്താൻ അനുമതി

Date:

Share post:

10 സെന്റ് നെൽവയൽ നികത്താൻ അനുമതി നൽകി ഹൈക്കോടതി. അനാഥയായ എൺപത്തഞ്ചുകാരിക്ക് സ്വന്തമായൊരു വീട് വെയ്ക്കാനാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.

ഭർത്താവും ഏക മകനും മരിച്ചതിനാൽ അനാഥമന്ദിരത്തിലാണ് വയോധിക കഴിയുന്നത്. കൊച്ചി ദ്വീപ് മേഖലയിലാണ് ഇവർക്കു 81 സെന്റ് വയലുള്ളത്. ഈ വസ്തു നെൽവയൽ- നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതായതിനാൽ റവന്യൂ അധികൃതർ ഭൂമി തരംമാറ്റം അനുവദിച്ചിരുന്നില്ല. ഇവർക്ക് ‌ വീടു നിർമിച്ചു നൽകാൻ ചിലർ സന്നദ്ധരായെങ്കിലും നിയമവ്യവസ്ഥകൾ തടസമാകുകയായിരുന്നു. ഇതേത്തുടർന്നാണ് വയോധിക കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഹൈക്കോടതി വൃദ്ധയ്ക്കൊപ്പം നിന്നത്.

നെൽവയൽ–നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ 10 സെന്റ് നികത്തി വീടു വയ്ക്കാൻ ജസ്റ്റിസ് പി.വി.കു‍‍ഞ്ഞികൃഷ്ണനാണ് അനുമതി നൽകിയത്. വയോധികരുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുതിർന്നവർ നമുക്കു മുൻപേ നടന്നവരാണ്. അവ‌ർ നൽകിയതാണ് നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്നത്. അതിനാൽ അവരെ ഏറെ ബഹുമാനത്തോടെ കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരി കോടതിയിൽ അഭയം തേടിയെത്തിയതാണെന്നും അവരുടെ ആവശ്യത്തോടു മുഖംതിരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഭൂമി നികത്തുന്നത് മേഖലയിലെ നെൽകൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുമെന്നായിരുന്നു റവന്യു വകുപ്പിന്റെ വാദം. എന്നാൽ ഇത് അസാധാരണ കേസായി കണ്ട് നടപടിയെടുക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...