രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 1,924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് 1,937 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സിലിണ്ടറിന്റെ വില വർധിപ്പിച്ചെങ്കിലും പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാർഹിക പാചക വാതകത്തിന്റെ വില ഓരോ സംസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കും.
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്.