ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്ത് വീണ്ടും ജയ് ഷാ; തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

Date:

Share post:

ബിസിസിഐ സെക്ര‌ട്ടറി ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡൻ്റായി വീണ്ടും നിയമിച്ചു. ഇൻഡൊനേഷ്യയിലെ ബാലിയിൽ നടന്ന എസിസി വാർഷിക പൊതുയോഗത്തിലായിരുന്നു തീരുമാനം. തുടർച്ചയായി മൂന്നാം തവണയാണ് ജയ് ഷാ പ്രസിഡന്റ് പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നത്.

2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി എസിസി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2022ലും 2023ലും ഏഷ്യാകപ്പ് ടൂർണമെൻ്റുകൾ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2022ൽ ട്വന്റി20 ഫോർമാറ്റിലും 2023ൽ ഏകദിന ഫോർമാറ്റിലുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

ജയ് ഷായെ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡൻ്റ് ഷമ്മി സിൽവ മുന്നോട്ടുവെച്ച നിർദേശം മറ്റംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. എസിസി അംഗങ്ങൾക്ക് നന്ദി അറിയിച്ച ജയ് ഷാ ക്രിക്കറ്റിനെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...